കാലിഫോർണിയയിൽ കെട്ടിടത്തിന് മുകളിൽ ചെറുവിമാനം നിലംപൊത്തി; രണ്ട് മരണം; 18 പേർക്ക് പരിക്ക്

കാലിഫോർണിയയിൽ കെട്ടിടത്തിന് മുകളിൽ ചെറുവിമാനം നിലംപൊത്തി; രണ്ട് മരണം; 18 പേർക്ക് പരിക്ക്

കാലിഫോർണിയ : കാലിഫോർണിയയിലെ ഫുള്ളേർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപം എയർക്രാഫ്റ്റ് തകർന്ന് വീണു. എയർപോർട്ടിന് കിഴക്കുവശത്ത് വെസ്റ്റ് റെയ്മർ അവന്യൂവിൽ ചെറുവിമാനം തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കാണ് വിമാനം വീണത്. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായാണ് വിവരം. എയർപോർട്ടിന് സമീപത്തെ വ്യാപാരസമുച്ചയത്തിന് മുകളിൽ വീണതിനാൽ ഇവിടെയുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.09നായിരുന്നു സംഭവം. പരിക്കേറ്റ 18 പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

സിം​ഗിൾ റൺവേയും ഹെലിപോർട്ടുമുള്ള വിമാനത്താവളമാണ് ദക്ഷിണ കാലിഫോർണിയയിലെ ഫുള്ളേർട്ടൺ മുനിസിപ്പൽ എയർപോർട്ട്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിന് തൊട്ടടുത്ത് നിരവധി വീടുകളും സ്ഥാപനങ്ങളുമുണ്ട്.

ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിലേക്ക് തിരികെ പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മേഖലയിലുണ്ടാവുന്ന രണ്ടാമത്തെ വിമാന അപകടമാണ് ഇത്. നവംബർ 25ന് ഈ ഫാക്ടറിക്ക് സമീപത്തെ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ച് കയറിയത്. ഈ അപകടത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.