ഫാ. റെജി പ്ലാത്തോട്ടവും ഫാ. ഡൊമിനിക്ക് അയലൂപറമ്പിലും സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയില്‍

ഫാ. റെജി പ്ലാത്തോട്ടവും ഫാ. ഡൊമിനിക്ക് അയലൂപറമ്പിലും സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയില്‍ രണ്ട് പുതിയ സെക്രട്ടറിമാരെ നിയമിച്ചു.

ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെയും ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെയും സെക്രട്ടറിമാരായി നിയമിതരായി.

ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. റെജി പ്ലാത്തോട്ടം എസ്.ബി കോളജിന്റെ പ്രിന്‍സിപ്പലായും കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ആയും സേവനം ചെയ്തു കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രൊഫ. ഡോ. ടി. സി. തങ്കച്ചന്‍ അനാരോഗ്യത്തെ തുടര്‍ന്ന് ഒഴിവായതിനാലാണ് പുതിയ നിയമനങ്ങള്‍.

സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സിനഡല്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.