ബീജിങ് : ലോകത്തേറ്റവും കൂടുതൽ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. ഏറെ ഭീഷണികൾ നിലനിൽക്കുമ്പോഴും ചൈനയിൽ നിന്ന് ഒരു സന്തേഷ വാർത്ത. ദനഹാ തിരുനാൾ ദിനത്തിൽ ചൈനയിൽ നിന്നുള്ള അഞ്ച് യുവജനങ്ങൾ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
ചൈനയിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ബൊളോഞ്ഞ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് കർദിനാൾ മാറ്റിയോ സുപ്പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ചാണ് മാമോദീസ സ്വീകരിച്ചത്. ബൊളോഞ്ഞയിലെ കത്തോലിക്കർ മാത്രമല്ല ഇറ്റാലിയൻ നഗരത്തിൽ ഉണ്ടായിരുന്ന ഒരു ഡസൻ അന്താരാഷ്ട്ര കത്തോലിക്കാ സമൂഹങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് ചൈനീസ് യുവജനങ്ങൾ മാമോദീസ, ആദ്യകുർബാന, സ്ഥൈര്യലേപനം എന്നീ കൂദാശകൾ സ്വീകരിച്ച് ഗ്രിഗറി, മേരി, ക്ലെയർ, തെരേസ, ലൂസിയ എന്നിങ്ങനെയുള്ള കത്തോലിക്കാ പേരുകളും സ്വീകരിച്ചു. കത്തീഡ്രലിൽ സന്നിഹിതരാകുന്നവർ സഭയാണെന്നും അതായത് വിവിധ രാജ്യങ്ങളിൽ നിന്ന് വിളിക്കപ്പെട്ട വിശ്വാസികളുടെ സമൂഹമാണെന്നും കർദിനാൾ സുപ്പി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ആകെ 1.2 കോടിയോളം കത്തോലിക്കരാണു ചൈനയിലുള്ളത്. കത്തോലിക്കാ വിശ്വാസികൾ ആചാരങ്ങളും വിശ്വാസവും പിന്തുടരുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെ പേരിൽ അവർ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്.
പ്രസിഡന്റ് ഷിയുടെ ഭരണത്തിൽ കീഴിൽ ചൈനീസ് കത്തോലിക്കർ ഏറ്റവും കൂടുതൽ അടിച്ചമർത്തൽ നേരിടുന്ന സമയമാണിത്. മതത്തെ നിയന്ത്രിക്കാനുള്ള ഭണകൂടത്തിന്റെ ശ്രമങ്ങൾ കത്തോലിക്കർക്കു മാത്രമല്ല, പ്രൊട്ടസ്റ്റന്റുകാർ, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, ചൈനീസ് നാടോടിമതങ്ങളുടെ അനുയായികൾ എന്നിവരിലേക്കും വ്യാപിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.