ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായതോടെ ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരും കടുത്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ആം ആദ്മിയുമായി സഖ്യമില്ലെന്ന് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ കൂട്ടത്തോടെ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ 10 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കും. റിപ്പബ്ലിക് ദിനത്തിന് ശഷം രാഹുല്‍ ഗാന്ധി ഈ മണ്ഡലങ്ങളില്‍ പദയാത്ര നടത്തും. പ്രിയങ്ക ഗാന്ധിയും യാത്രയില്‍ അണിചേരും.
ബിജെപിയെയാണ് കോണ്‍ഗ്രസ് സഹായിക്കുന്നതെന്നാണ് എഎപി വിമര്‍ശനം. എന്നാല്‍ എഎപിയാണ് ഡല്‍ഹിയില്‍ ആദ്യം സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ കൂട്ടത്തോടെ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരുന്നു. ടിഎംസി, എസ്പി, ആര്‍ജെഡി പാര്‍ട്ടികളാണ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്നലെ ബിഹാറിലെത്തി രാഹുല്‍ ഗാന്ധി ലാലു പ്രസാദ് യാദവിനെയടക്കം കണ്ടിരുന്നു. ഇതിനു ശേഷവും എഎപിയോടുള്ള നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഡല്‍ഹിയില്‍ വിജയ പ്രതീക്ഷയുള്ള 10 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം സജീവമാക്കുകയാണ് കോണ്‍ഗ്രസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.