ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടി പ്രത്യാശജനകം: ​ഗാസ ഇടവക വികാരി

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടി പ്രത്യാശജനകം: ​ഗാസ ഇടവക വികാരി

ടെൽ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ സന്തോഷം പ്രകടിപ്പിച്ച് ഗാസയിലെ തിരുക്കുടുംബ ഇടവക വികാരി ഗബ്രിയേൽ റൊമനേല്ലി. വെടിനിർത്തൽ കരാർ പുതു ജീവനും പ്രത്യാശയും പകരുന്നതാണെങ്കിലും യുദ്ധാനന്തര കാലഘട്ടം ഭീകരമായിരിക്കുമെന്ന ആശങ്കയും ഫാദർ റൊമനേല്ലി പ്രകടപ്പിച്ചു.

യുദ്ധകാലഘട്ടത്തിൽ തങ്ങൾ ദിവസവും മൂന്നും നാലും മണിക്കൂറുകൾ ദേവാലയത്തിൽ ചിലവഴിക്കാറുണ്ടായിരുന്നു. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുടുംബങ്ങൾക്കും ആവശ്യത്തിലിരിക്കുന്ന എല്ലാവർക്കും സാധ്യമായതൊക്കെ ചെയ്തുകൊടുക്കാൻ സാധിച്ചു. ദൈവസഹായത്തോടെ ആ പ്രവർത്തനം തങ്ങൾ തുടരുമെന്നും വികാരി ഗബ്രിയേൽ റൊമനേല്ലി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.