സെയ്ഫിനെ ആക്രമിച്ച പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സെയ്ഫിനെ ആക്രമിച്ച പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ഷെരീഫുള്‍ ഇസ്ലാമിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും നടനെയും വീട്ടുജോലിക്കാരെയും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നുമാണ് ഷെരീഫുള്‍ ഇസ്ലാമിനെതിരായ കേസ്. ജനുവരി 15 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശി പൗരനാണ് അക്രമിയെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. അക്രമിയെ മറ്റൊരാള്‍ കൂടി സഹായിച്ചിട്ടുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. 14 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അഞ്ച് ദിവസം അനുവദിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.