ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ല; ബോംബെ ഹൈക്കോടതി

ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പൊതു ഇടങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയോട് നിര്‍ദേശിക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം നിയന്ത്രിക്കുന്നതിന് നടപടി വേണം. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പള്ളികളില്‍ നിന്നും മറ്റ് മതസ്ഥാപനങ്ങളില്‍ നിന്നും ശബ്ദ മലിനീകരണം ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി കുര്‍ളയിലെ ഹൗസിങ് സൊസൈറ്റികളാണ് കോടതിയെ സമീപിച്ചത്. അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും അനുവദനീയമായ പരിധിയില്‍ കൂടുതലും ഉച്ചഭാഷിണികളില്‍ നിന്നും ശബ്ദമുണ്ടാവുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.