ന്യൂഡല്‍ഹി: ഇന്ത്യക്കാരടക്കം അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി ധൃതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ വിദേശികളായി പ്രഖ്യാപിക്കപ്പെട്ട് ഇന്ത്യയില്‍ തുടരുന്നവരെ നാടുകടത്താത്തതിന് അസം സര്‍ക്കാരിനെയും കേന്ദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി. 'മുഹൂര്‍ത്തത്തിനായി' കാത്തിരിക്കുകയാണോ എന്ന് കോടതി ചോദിച്ചു.
സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വിദേശികളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ നാടുകടത്താന്‍ അസം സര്‍ക്കാരിനോട് ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
രണ്ടാഴ്ചയ്ക്കുള്ളില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന 63 പേരെ നാടുകടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ആളുകളെ എന്നെന്നേക്കുമായി തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല എന്നും കോടതി പറഞ്ഞു.
'നിങ്ങള്‍ അവരെ രാജ്യത്തിന്റെ തലസ്ഥാന നഗരത്തിലേക്ക് നാടുകടത്തുന്നു. ആ വ്യക്തി പാകിസ്ഥാനില്‍ നിന്നുള്ളയാളാണെങ്കില്‍, നിങ്ങള്‍ക്ക് പാകിസ്ഥാന്റെ തലസ്ഥാന നഗരം അറിയാമോ? അവരുടെ വിദേശ വിലാസം അറിയില്ലെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് എങ്ങനെ അവരെ ഇവിടെ തടങ്കലില്‍ വയ്ക്കാന്‍ കഴിയും?'- വിദേശികളുടെ വിലാസങ്ങള്‍ അറിയില്ലെന്ന സംസ്ഥാനത്തിന്റെ മറുപടി തള്ളി ജസ്റ്റിസ് ഓക ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.