അബുദാബി: തൃശൂര്‍ അതിരൂപത പുതുക്കാട് വരാക്കര ഇടവകാംഗം നായങ്കര ജെയ്സന്റെ ഭാര്യ ജോയ്സി നിര്യാതയായി. 48 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു ജോയ്‌സി. ഇന്നലെ അബുദാബിയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഇന്ന് അബുദാബിയില്‍ എംബാമിംഗിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് സ്വദേശമായ തൃശൂര്‍ക്ക് കൊണ്ടുപോകും. സംസ്കാരം നാളെ (ഫെബ്രുവരി 05) വൈകിട്ട് 4 മണിക്ക് വരാക്കര സെ ആന്റണീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
സിസേറിയനിലൂടെ അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയ ജോയ്‌സി ജീസസ് യൂത്ത് നഴ്‌സസ് മിനിസ്ട്രി കോര്‍ഡിനേറ്ററായിരുന്നു. കൂടാതെ ഒരു മികച്ച പ്രേഷിതയും സോഷ്യല്‍ മേഡിയയിലെ സജീവ സാന്നിധ്യവുമായിരുന്നു.
പല സമയങ്ങളിലായി ശരീരത്തിലെ എട്ടോളം അവയവങ്ങളെ മാറി മാറി കാന്‍സര്‍ ബാധിച്ചപ്പോഴും അതെല്ലാം ഈശോയോടുള്ള സ്‌നേഹത്തെപ്രതി സഹിക്കാന്‍ ജോയ്സിക്ക് കഴിഞ്ഞിരുന്നു. കാന്‍സര്‍ ഒരു ബിഗ് 'സി' ആണെങ്കില്‍ എനിക്കൊപ്പം അതിലും വലിയ 'സി' ക്രിസ്തു ഉണ്ടെന്ന് ഒരിക്കല്‍ ജോയ്സി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ശാരീരികമായ അവശതകള്‍ വക വെയ്ക്കാതെയാണ് അഞ്ച് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജോയ്സി ജന്മം നല്‍കിയത്.
മക്കള്‍: ജൂലിയ, ജുവാന്‍ മരിയ, ജോഷ്വ, ജിയന്ന, ജെസിക്ക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.