ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യു.എസില്‍ നിന്നും ട്രംപ് ഭരണകൂടം തിരിച്ചയയ്ക്കുന്നത് 205 ഇന്ത്യക്കാരെ. സി-17 സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. ടെക്സാസിലെ സാന്‍ അന്റോണിയെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അമൃത്സര്‍ വിമാനത്താവളത്തിലെത്തും.
തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് ജര്‍മനിയിലെ റാംസ്റ്റെയിനില്‍ വിമാനം ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തും. ഇന്ത്യയില്‍ ഇറങ്ങിയ ഉടന്‍ വിമാനത്തിലുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിയും. ഇന്ത്യയില്‍ന്നുള്ളവര്‍ തന്നെയാണോ ഇവരെന്ന് പരിശോധിക്കും. അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരേയും തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാരടക്കം 5,000 ഓളം അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ആദ്യഘട്ടത്തില്‍ തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഇത്രയും പേരെ തിരിച്ചയച്ചത്.
യു.എസിലടക്കം ലോകത്ത് എവിടെയായാലും അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഇതിനോട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.