ഒട്ടാവ : വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികന് നേരെ കത്തിയാക്രമണം. കാനഡയിലെ സെൽകിർക്ക് അവന്യൂവിലെ ഹോളി ഗോസ്റ്റ് ദേവാലയത്തിലാണ് ദുഖകരമായ ഈ സംഭവം നടന്നത്. അള്‍ത്താരയിലേക്ക് കയറി വന്ന് വസ്ത്രത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് പ്രതി വൈദികനെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയത് കൊണ്ടുമാത്രമാണ് വൈദികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഞായറാഴ്ച വൈകുനേരത്തെ പ്രാർത്ഥനക്കിടെയാണ് വൈദികന് നേരെ വധശ്രമം നടന്നത്. പ്രാർത്ഥനാ ശുശ്രൂഷക്കിടെ അൾത്താരയിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറുകയായിരുന്നു യുവാവ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുൻപ് അക്രമി വൈദികനെ കത്തിയെടുത്ത് കുത്താനൊരുങ്ങി. പരിഭ്രാന്തനായി വൈദികൻ കുതറിയോടി.
38 കാരനായ വൈദികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 50 വയസുകാരനായ അക്രമിയുടെ വിശദാംശങ്ങളോ എന്തിനാണ് ഇയാൾ വൈദികനെ ആക്രമിക്കാൻ ശ്രമിച്ചതെന്നോ ഇപ്പോൾ വ്യക്തമല്ല.
സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം ചുവടെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.