പുതുച്ചേരിയില്‍ ബിജെപി നടത്തിയത് കുതിരക്കച്ചവടം; കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് മാഹി എംഎല്‍എ

 പുതുച്ചേരിയില്‍ ബിജെപി നടത്തിയത് കുതിരക്കച്ചവടം;  കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് മാഹി എംഎല്‍എ

മാഹി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ കുതിരക്കച്ചവടത്തിന്റെ തെളിവുകള്‍ പുറത്ത് വരുന്നു. തനിക്ക് കോടികള്‍ വാഗ്ദാനമുണ്ടായിരുന്നെന്ന് സിപിഎം സ്വതന്ത്രനായ മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍ പറഞ്ഞു.

മാഹിയുടെ വികസനത്തിനെന്ന പേരില്‍ 50 കോടിയും വ്യക്തിപരമായി ചോദിക്കുന്ന പണവും തരാമെന്നായിരുന്നു ബിജെപി ദൂതന്‍മാരുടെ വാഗ്ദാനം. ഒന്നു കണ്ണടച്ചിരുന്നെങ്കില്‍ കോടികള്‍ പോക്കറ്റിലായേനെ എന്നും പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്ന ഒരു കാര്യവും താന്‍ ചെയ്തില്ലെന്നും രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് ബിജെപിയുടെ ദൂതന്‍മാരായി തലശ്ശേരിയിലെത്തിയ എഐഡിഎംകെയുടെയും എന്‍.ആര്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ് ആദ്യം പണം വാഗ്ദാനം ചെയ്തത്. പിന്നിട് പല തവണ ഇവര്‍ സമീപിച്ചു. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്തായിരുന്നു സര്‍ക്കാരിനെ മറിച്ചിടാനുള്ള പദ്ധതിയിട്ടത്. ഇത് തടയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്നും എംഎല്‍എ പറയുന്നു.

മാഹി ഗവണ്‍മെന്റ് കോളേജിലെ ഹിന്ദി വിഭാഗം തലവനായിരുന്നു ഡോ. രാമചന്ദ്രനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചായിരുന്ന 26 വര്‍ഷത്തിനു ശേഷം മാഹി സിപിഎം പിടിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.