ബ്രസീലിയ: വിവാഹ ജീവിതത്തിൽ 84 വർഷം പിന്നിട്ട ബ്രസീലിയൻ ദമ്പതികൾക്ക് ഗിന്നസ് ലോക റെക്കോർഡ്. 1940 ൽ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ ചാപ്പലിൽ വച്ച് വിവാഹിതരായ മനോയലും മാറിയയുമാണ് റെക്കോർഡ് സ്വന്തമാക്കിയ ദമ്പതികൾ. അവർ വിവാഹിതരാകുമ്പോൾ ബ്രസീൽ ഒരു ഫിഫ ലോകകപ്പ് പോലും നേടിയിരുന്നില്ല.
ജീവിതത്തിന്റെ വ്യത്യസ്തമായ പാതകളിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ദമ്പതികളുടെ ജീവിതം ഏറെ പ്രചോദനം പകരുന്നതാണ്. 1936-ൽ പരമ്പരാഗത ബ്രസീലിയൻ മിഠായിയായ റാപാഡുറസ് ശേഖരിക്കാൻ മനോയൽ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് പോയപ്പോഴാണ് ആദ്യമായി മരിയയെ കണ്ടത്. പിന്നീട് 1940-ൽ ഒരു യാദൃശ്ചിക കൂടിക്കാഴ്ച അവരുടെ ബന്ധത്തിന് തുടക്കമിട്ടു. മനോയലിന്റെ വിവാഹാഭ്യർത്ഥന മരിയ സ്വീകരിച്ചു.
വളർന്നുവരുന്ന തങ്ങളുടെ കുടുംബത്തെ പോറ്റുന്നതിനായി അവർ പുകയില കൃഷി ചെയ്തു. 13 കുട്ടികളെ വളർത്തി. പിന്നീട് അവരുടെ വംശം 55 പേരക്കുട്ടികളിലേക്കും ഈ പേരക്കുട്ടികൾക്ക് 54 കുട്ടികളും ഇവർക്ക് 12 മക്കളുമായി വികസിച്ചു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ മനോയാലും മരിയയും ശാന്തമായ വിശ്രമ ജീവിതം നയിക്കുകയാണ്.
ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന ദാമ്പത്യത്തിനുള്ള വേൾഡ് റെക്കോർഡ് മനോയലും മരിയയും സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.