ടെൽ അവീവ്: ഹമാസിൽ നിന്നും തങ്ങൾ അനുഭവിച്ച ക്രൂരമായ പീഡനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ശനിയാഴ്ച മോചിതരായ മൂന്ന് ബന്ദികൾ. ബന്ദികളിൽ ചിലർ സൈനികരാണെന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമായി നിരന്തരം ചോദ്യം ചെയ്യലിനും പീഡനത്തിനും വിധേയരാക്കിയതായി ബന്ധികൾ വെളിപ്പെടുത്തി.
വൃത്തിഹീനമായ തുരങ്കങ്ങളും ഒളിത്താവളങ്ങളും ഉൾപ്പെടെ അങ്ങേയറ്റം അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് പാർപ്പിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ഭക്ഷണമൊന്നും ലഭിച്ചില്ല, കുടിക്കാൻ അനുയോജ്യമല്ലാത്ത ഉപ്പുവെള്ളം മാത്രം നൽകി.
ബന്ദികളിൽ പലരെയും ഹമാസ് തീവ്രവാദികൾ പരിക്കേൽപ്പിക്കുകയും വൈദ്യചികിത്സ നിഷേധിക്കുകയും ചെയ്തു. മോചിപ്പിക്കുന്നതിന് മുമ്പ് നന്ദിയുടെ കത്തുകൾ എഴുതാൻ തീവ്രവാദികൾ നിർബന്ധിച്ചെന്നും ബന്ദികൾ പറഞ്ഞു.
അമേരിക്ക, റഷ്യ, അർജൻ്റീന പൗരത്വമുള്ള സാഷ ത്രുഫാനോവ്, സഗുയി ഡെകെൽ - ചെൻ, യെയ്ർ ഹോൺ എന്നിവരെയാണ് ഖാൻ യൂനസിൽ വെച്ച് ഹമാസ് മോചിപ്പിച്ചത്. പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 36 പേരുൾപ്പെടെ 369 പാലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.
ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് തീരുമാനിക്കപ്പെട്ടത് പോലെ ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദി കൈമാറ്റം നടന്നത്. ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.