ഓസ്‌ട്രേലിയന്‍ കടൽ തീരത്ത് ഡോള്‍ഫിന്‍ കൂട്ടം ; ജീവനുള്ളവ അവശ നിലയില്‍; ദയാവധത്തിന് വിധേയരാക്കേണ്ടി വന്നേക്കുമെന്ന് അധികൃതർ

ഓസ്‌ട്രേലിയന്‍ കടൽ തീരത്ത് ഡോള്‍ഫിന്‍ കൂട്ടം ; ജീവനുള്ളവ അവശ നിലയില്‍; ദയാവധത്തിന് വിധേയരാക്കേണ്ടി വന്നേക്കുമെന്ന് അധികൃതർ

മെൽബൺ: ഓസ്ട്രേലിയൻ കടൽ തീരത്ത് കൂട്ടമായി അണഞ്ഞ് 150 ഓളം ഡോൾഫിനുകൾ. ഓസ്‌ട്രേലിയയുടെ തെക്കൻ ദ്വീപായ ടാസ്മാനിയയിലെ ബീച്ചിലാണ് 150 ഓളം ഡോൾഫിനുകൾ വന്നടിഞ്ഞത്. ആഴക്കടൽ ഡോൾഫിനുകളായ ഫാൾസ് കില്ലർ ഡോൾഫിനുകളാണ് കടലിൽ വന്നടിഞ്ഞത്. എന്നാൽ കടൽത്തീരമണഞ്ഞ നിരവധി ഡോൾഫിനുകൾ ചത്ത നിലയിലാണ്.

ബാക്കിയുള്ള 90ഓളം ഡോൾഫിനുകൾ അവശനിലയിലാണ്. ഡോൾഫിനുകളെ രക്ഷപ്പെടുത്താൻ രക്ഷാസംഘം ശ്രമിച്ചെങ്കിലും ഒരു ടണോളം ഭാരം വരുന്ന ഇവയെ തിരികെ കടലിലേക്ക് തിരികെ അയക്കാൻ സാധിക്കുന്നില്ല. അതിനാൽ, ജീവനുള്ളവയെ ദയാവധത്തിന് വിധേയരാക്കേണ്ടി വന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഓസ്ട്രേലിയൻ കടൽത്തീരങ്ങളിൽ ഡോൾഫിനുകൾ വന്നടിയുന്നത് ഒരു സാധാരണ സംഭവമാണെങ്കിലും ടാസ്മാനിയയുടെ ഈ ഭാഗത്ത് ഫാൾസ് കില്ലർ ഡോൾഫിനുകളെ കണ്ടെത്തുന്നത് 50 വർഷത്തിനിടെ ഇതാദ്യമാണ്. ജീവനുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ച് ദയാവധത്തിന് വിധേയരാക്കിയേക്കും.

എന്നാൽ ഈ സംഭവത്തിനുള്ള കാരണമെന്തെന്ന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. വഴിതെറ്റിയ ഒരു ഡോൾഫിന് ബാക്കിയുള്ളവയെ കൂടി കരയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ബയോളജിസ്റ്റായ ക്രിസ് കാരിലോൺ ഇതേക്കുറിച്ച് പറയുന്നത്. ഇത്രയും വലുപ്പമുള്ള ഒരു ജീവിയുടെ ദയാവധവും എളുപ്പമുള്ള കാര്യമല്ലെന്ന് കാരിലോൺ പറയുന്നുണ്ട്.

ഫാൾസ് കില്ലർ ഡോൾഫിനുകൾ പൊതുവെ ആറ് മീറ്റർ (20 അടി) വരെ നീളത്തിൽ വളരും. യുഎസ് നാഷണൽ ഓഷിയാനിക് ആൻഡ് അഡ്മിനിസ്ട്രേഷൻ്റെ കണക്ക് അനുസരിച്ച് ഒരു വളർച്ചയെത്തിയ ഡോൾഫിന് ഏകദേശം ഒരു ടണോളം ഭാരമാണ് ഉണ്ടാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.