ഇറ്റാനഗർ : മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള അരുണാചൽ പ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ക്രൈസ്തവ വിശ്വാസികളുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി.
‘ക്രൂരമായ ഈ നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് എതിരും ക്രിസ്ത്യൻ വിരുദ്ധവുമാണ്. ഇത് സ്വതന്ത്രമായി മത വിശ്വാസം ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ലംഘിക്കുന്നു ’- അരുണാചൽ ക്രിസ്ത്യൻ ഫോറം പറഞ്ഞു.
‘സംസ്ഥാനത്ത് 46 ക്രിസ്ത്യൻ വിഭാഗങ്ങളുണ്ട്. അവരുടെ അംഗങ്ങൾ അവരവരുടെ സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ചുകളും പ്രാർത്ഥനകളും ഉപവാസ പരിപാടികളും സംഘടിപ്പിച്ചു’- എസിഎഫ് പ്രസിഡന്റ് താരാ മിറി പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടിയാണ് 2014 മുതൽ അരുണാചൽ പ്രദേശ് ഭരിക്കുന്നത്. അരുണാചൽ പ്രദേശിലെ 1.4 ദശലക്ഷം ജനങ്ങളിൽ ക്രിസ്ത്യാനികൾ 30.26 ശതമാനവും ഹിന്ദുക്കൾ 29.04 ശതമാനവും തദേശീയ മത വിശ്വാസികൾ 26.20 ശതമാനവും ബുദ്ധമതക്കാർ 11.77 ശതമാനവും മുസ്ലീങ്ങൾ 1.95 ശതമാനവുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.