ആശ്വാസ വാര്‍ത്ത: ആസ്മ കുറഞ്ഞു; മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

 ആശ്വാസ വാര്‍ത്ത: ആസ്മ കുറഞ്ഞു; മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ആസ്മ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലബോറട്ടികളില്‍ നിന്നുള്ള പരിശോധന ഫലങ്ങളിലും പുരോഗതിയുണ്ട്. വൃക്കകളുടെ തകരാര്‍ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും തന്നെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. അതേസമയം ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ട്. നിലവില്‍ ഓക്സിജന്റെ അളവ് കുറവുള്ളതായാണ് കാണിക്കുന്നത്.

ഇന്നലെ വൈകുന്നേരം ഗാസയിലെ സഭയുടെ ഇടവക വികാരിയുമായി അദേഹം ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗാസയിലെ ഹോളി ഫാമിലി ഇടവക മാര്‍പാപ്പയ്ക്ക് ഒരു വീഡിയോ അയച്ചതായും അതിന് അദേഹം നന്ദി അറിയിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു. റോമിലെ ജമേലി ആശുപത്രിയിലാണ് അദേഹം ചികിത്സയില്‍ കഴിയുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.