'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ച് പൊട്ടിക്കും'; സിപിഎമ്മിന് നേരെ ഭീഷണിയുമായി പി.വി അന്‍വര്‍

 'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ച് പൊട്ടിക്കും'; സിപിഎമ്മിന് നേരെ ഭീഷണിയുമായി പി.വി അന്‍വര്‍

മലപ്പുറം: സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പി.വി അന്‍വര്‍. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും അന്‍വര്‍ പറഞ്ഞു.

തങ്ങള്‍ തലക്കേ അടിക്കൂ. പറഞ്ഞു വിടുന്ന തലകള്‍ക്കെതിരെ തന്നെ അടിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുങ്കത്തറയിലെ വിജയത്തിന് പിന്നാലെ ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അന്‍വറിന്റെ ഒപ്പം നടന്നാല്‍ കുടുംബം അടക്കം പണി തീര്‍ത്തുകളയുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്.

ഇതിനെതിരെയാണ് പി.വി അന്‍വറിന്റെ പ്രതികരണം. ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കും. ഒളിച്ചു നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.