ലോകത്തിലെ ഏറ്റവും കൂടിയ റെയില്‍വേ പാലം ജമ്മു കാശ്മീരിൽ

ലോകത്തിലെ ഏറ്റവും കൂടിയ  റെയില്‍വേ പാലം ജമ്മു കാശ്മീരിൽ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലം ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചിനാബ് നദിക്ക് കുറുകെയാണ് ഈ പാലം പണിതിരിക്കുന്നത്. കശ്മീരിനെ മറ്റുസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാലം പണി ആരംഭിച്ചത്. നദീനിരപ്പില്‍ നിന്ന് 359 മീറ്ററാണ് ഇതിന്റെ പരമാവധി ഉയരം. പാരീസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ 35 മീറ്റര്‍ കൂടുതലാണ് ഇതിന്റെ ഉയരം. 1250 കോടി ചെലവഴിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ പുറത്തുവിട്ടു.

പാലം പൂര്‍ത്തിയാകുന്നതോടെ റെയില്‍വേ മന്ത്രാലയം സാങ്കേതിക വികസനത്തില്‍ മറ്റൊരു നാഴിക്കകല്ല് പിന്നിടുമെന്ന് ഗോയല്‍ അഭിപ്രായപ്പെട്ടു. തീവ്രത എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളും സ്ഫോടനങ്ങളും നേരിടാന്‍ പാലത്തിന് കഴിയുമെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.