വാഷിങ്ടൺ ഡിസി: ഫെഡ്എക്സ് കാർഗോ വിമാനത്തിന് പക്ഷിയിടിച്ചതിനെ തുടർന്ന് തീപിടിച്ചു. നേവാർക്കിലെ ന്യൂ ജേഴ്സി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് സംഭവമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിച്ച ഉടൻ തന്നെ നേവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി.
ബോയിങ് 767 വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചത്. ഇത് എൻജിൻ തകരാറിന് ഇടയാക്കുകയും ചെയ്തു. ഇൻഡ്യാനപോളിസിലേക്ക് പോയ വിമാനം പ്രാദേശിക സമയം എട്ട് മണിയോടെ തിരിച്ചെത്തിയെന്ന് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിന് തീ പിടിച്ചതിനെ തുടർന്ന് താൽകാലികമായി മറ്റ് വിമാനങ്ങളുടെ സർവീസ് നിയന്ത്രിച്ചുവെന്ന് ഫെഡറൽ എവിയേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റിനകം വിമാനത്തിന്റെ വലത് വശത്തുള്ള എൻജിന് തീപിടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.