തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സുലഭമായി വിഹരിക്കുമ്പോഴും തടയാന്‍ സംവിധാനങ്ങളില്ലാതെ നോക്കുകുത്തിയായി എക്‌സൈസ് സൈബര്‍ വിങ്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് ആകെയുള്ളത്. അതുകൊണ്ട് സൈബര്‍ വിങിന്റെ പ്രവര്‍ത്തനം പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്.
കൂടാതെ സൈബര്‍ കേസുകള്‍ മോണിറ്ററിങ് ചെയ്യാനും സംവിധാനമില്ല. പ്രതികളെ ട്രേസ് ചെയ്യാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് സൈബര്‍ വിങ്. സാമൂഹമാധ്യമങ്ങള്‍ വഴിയുള്ള ലഹരി വില്‍പന തടയാനും സംവിധാനങ്ങളില്ല. ടവര്‍ ലൊക്കേഷനുകള്‍, സിഡിആര്‍, സാമൂഹ മാധ്യമ വിവരങ്ങളൊന്നും എക്സൈസിന് ലഭിക്കില്ല. പൊലീസിനെ ആശ്രയിച്ചാണ് എക്സൈസ് പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ക്കായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കണം.
മാത്രമല്ല ഈ വിവരങ്ങള്‍ എക്സൈസിന് ലഭിക്കാന്‍ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കണം. എക്സൈസിനെ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയായി അംഗീകരിക്കാത്താണ് പരിമിതികള്‍ക്ക് കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതിന് അംഗീകാരം നല്‍കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.