ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായാണ് 59-കാരനായ മാർക്ക് കാർണിയെ ലിബറൽ പാർട്ടി തിരഞ്ഞെടുത്തത്. പാർട്ടി തിരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യ ഫ്രീലാൻഡിനെ പരാജയപ്പെടുത്തിയാണ് കാർണിയുടെ മുന്നേറ്റം.
86 ശതമാനം വോട്ടുകളാണ് മാർക്ക് കാർണി നേടിയത്.
ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായിരുന്ന മാർക്ക് കാർണി 2008-ൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവ് കൂടിയാണ് കാർണി.
ഒമ്പത് വർഷത്തെ ഭരണത്തിന് ശേഷം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.