സ്വാശ്രയ മെഡിക്കല്‍ ഫീസ്: പുനര്‍നിര്‍ണയ നടപടി ഉടൻ

സ്വാശ്രയ മെഡിക്കല്‍ ഫീസ്: പുനര്‍നിര്‍ണയ നടപടി ഉടൻ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും. 2017-18 മുതല്‍ 2020-21 അധ്യയനവര്‍ഷം വരെയുള്ള ഫീസാണ് സമിതി പുനര്‍നിര്‍ണയിക്കുക.

സമിതി നേരത്തേ നിശ്ചയിച്ച ഫീസാണ് വിദ്യാര്‍ഥികള്‍ നിലവില്‍ നൽകുന്നത്. മാനേജ്‌മെന്റുകളുടെ ഒട്ടുമിക്ക വാദങ്ങളും സുപ്രീംകോടതി തള്ളിയതിനാൽ നേരത്തേ നിശ്ചയിച്ച ഫീസില്‍ വലിയ വര്‍ധന വരാനിടയില്ല.

കോടതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും അന്തിമ ഫീസെന്ന വ്യവസ്ഥയോടെയാണ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രവേശനം നല്‍കിയതും. ഫീസ് നിര്‍ണയസമിതി യോഗംചേര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.