ജനുവരി ആറ് കലാപം: പോലീസുകാരന്റെ മരണത്തിനു പിന്നില്‍ രാസവസ്തു പ്രയോഗം?

 ജനുവരി ആറ് കലാപം: പോലീസുകാരന്റെ മരണത്തിനു പിന്നില്‍ രാസവസ്തു പ്രയോഗം?

വാഷിംഗ്ടണ്‍: ജനുവരി ആറിന് ട്രംപ് അനൂകൂലികളും പോലീസുമായി നടന്ന ഏറ്റുമുട്ടിലിനിടെ കൊല്ലപ്പെട്ട കാപിറ്റല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബ്രയന്‍ സിക്ക്നിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ വീഡിയോ പരിശോധന തുടങ്ങി. കലാപത്തിനിടെ ബ്രയന്‍ സിക്ക്നിക്കിന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള മുറിവോ, ബാഹ്യമായ പരുക്കുകളോ ഒന്നും ഏറ്റിരുന്നില്ല. അതുകൊണ്ടു തന്നെ ബ്രയന്‍ സിക്ക്നിക്കിനു നേരേ രാസവസ്തു നിറച്ച സ്പ്രേ ഉപയോഗിച്ചതായി സംശയിക്കുന്നു.

ജനുവരി എട്ടിന് കാപിറ്റല്‍ പോലീസ് നടത്തിയ പ്രസ്താവനയില്‍ ഡ്യൂട്ടിയ്ക്ക് ഇടയില്‍ ഉണ്ടായ പരിക്കുകള്‍ കാരണമാണ് സിക്ക്നിക്ക് മരിച്ചതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിക്ക്നിക്ക് മരിച്ച് ഏഴ് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പോസ്റ്റ്മോര്‍ട്ടമോ ടോക്സിക്കോളജി റിപ്പോര്‍ട്ടോ പോലീസ് പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ടോക്സിക്കോളജി ഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് ആക്രമണകാരിയെ തിരിച്ചറിയേണ്ടതുണ്ട്. അതേപോലെ സ്പ്രേ ചെയ്യുന്നത് മാരകമാണെന്നും തെളിയിക്കേണ്ടതുണ്ട്. പകരം പ്രോസിക്യൂട്ടര്‍മാര്‍ ആക്രമണക്കുറ്റം ചുമത്തുന്നത് പരിഗണിച്ചേക്കാം. വീഡിയോയില്‍ ദൃശ്യമാകുന്ന ആളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എഫ്.ബി.ഐ പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ജനുവരി ആറ് ആക്രണവുമായി ബന്ധപ്പെട്ട് ഇതിനകം 300 ഓളം പേര്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയതായി അക്ടിംഗ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജോണ്‍ കാര്‍ലിന്‍ പറഞ്ഞു. 42 കാരനായ ബ്രയന്‍ സിക്ക്നിക്ക് 2008 ലാണ് കാപിറ്റല്‍ പോലീസില്‍ ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.