കര്‍ഷക സമര നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്; പ്രതിഷേധവുമായി സംഘടനകള്‍

കര്‍ഷക സമര നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്; പ്രതിഷേധവുമായി സംഘടനകള്‍

ചണ്ഡീഗഡ്: കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗ്ജിത് സിങ് ദല്ലേവാള്‍, സര്‍വാന്‍ സിങ് പാന്ഥര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് മോഹാലിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ഷകര്‍ സമരം ചെയ്യുന്ന ശംഭു, ഖനൗരി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുകയായിരുന്ന നേതാക്കളും സുരക്ഷാ സേനയുമായി തര്‍ക്കം ഉടലെടുക്കുകയും തുടര്‍ന്ന് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതിര്‍ത്തികളില്‍ നിന്നും കര്‍ഷകരെ പൊലീസ് നീക്കം ചെയ്യുകയും സമര പന്തലുകള്‍ പൊളിച്ചു മാറ്റുകയും ചെയ്തു. ഏറെ നാളായി ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു.

ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് പ്രദേശം ഒഴിപ്പിച്ചതായി പട്യാലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം)യും, സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍-പൊളിറ്റിക്കല്‍)യും പഞ്ചാബിലെയും ഹരിയാനയിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫീസുകള്‍ക്ക് പുറത്ത് പ്രതിഷേധം നടത്തുകയാണ്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത കര്‍ഷകര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരാഹാര സമരം ആരംഭിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.