കോട്ടയം: ലഹരി കടത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പലതും സാധാരണമെന്ന് തോന്നത്തക്ക രീതിയില്‍ ഉള്ളത്. കാറില്‍ മുന്‍സീറ്റില്‍ ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേന യുവാവും യുവതിയും. പിന്നില്‍ കുട്ടിയും, മുന്തിയ ഇനം പട്ടിയും. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന കാറുകളിലെ ഇത്തരം കുടുംബയാത്രകള്‍ക്ക് പിന്നില്‍ പലപ്പോഴും എംഡിഎംഎയോ, കഞ്ചാവോ ഉണ്ടെന്ന് എക്‌സൈസ് സംഘം തന്നെ വെളിപ്പെടുത്തുന്നു.
അതിര്‍ത്തികളില്‍ പരിശോധന ശക്തമായതോടെ ലഹരികടത്ത് സംഘത്തിലെ യുവാക്കള്‍ യുവതികളെ ഒപ്പംകൂട്ടി ഭാര്യാഭര്‍ത്താക്കന്‍മാരെന്ന തരത്തില്‍ കാറിലും ബൈക്കിലും അതിര്‍ത്തികടന്നെത്തുന്നതാണ് പുതിയ രീതി. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ 'ഭാര്യാ-ഭര്‍ത്താക്കന്‍'മാരുടെ വാഹനങ്ങളിലും കര്‍ശന പരിശോധന തുടങ്ങി.
ഇത് മനസിലാക്കി തുടങ്ങിയതോടെ കാറില്‍ കുട്ടിയെയും മുന്തിയ ഇനം പട്ടിയെയും കയറ്റിത്തുടങ്ങി. കടുംബമാണെന്ന് ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ പുതിയ അടവ് നയം. വേട്ടനായ്ക്കളെയാണ് ഇത്തരം സംഘങ്ങള്‍ കാറില്‍ കയറ്റിക്കൊണ്ടു വരുന്നത്. പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥ സംഘത്തെ പട്ടിയെ കാണിച്ച് ഭയപ്പെടുത്തി പിന്‍മാറ്റാമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ബംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിലേക്ക് അന്തര്‍ സംസ്ഥാന ബസിലെത്തിയ രണ്ട് യുവാക്കളുടെ കൈയിലുണ്ടായിരുന്ന ബണ്ണില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത് 20.9 ഗ്രാം എംഡിഎംഎ. ഒറ്റുകാര് തന്നെയാണ് ഇതിന് ഉദ്യോഗസ്ഥരെ സഹായിച്ചത്. ശരീരത്തിനുള്ളില്‍ ലഹരി ഒളിപ്പിച്ച് കടത്തുന്നവരും കോട്ടയത്തുണ്ട്.
എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളാണ് ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. 32.1 ഗ്രാം എംഡിഎംഎയാണ് ഇവരുടെ ശരീരത്തില്‍ നിന്ന് പിടിച്ചെടുത്തത്. ചെരുപ്പിലും, ബ്ലൂ ടൂത്ത് സ്പീക്കറിലുംവരെ യുവാക്കളുടെ മയക്കുമരുന്ന് കടത്ത് തുടരുന്നു. ഒന്ന് പിടിക്കപ്പെടുമ്പോള്‍ കടത്തിന് പുതുവഴികള്‍ തേടുന്ന സംഘത്തെ പൊക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരും നെട്ടോട്ടം ഓടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.