വത്തിക്കാൻ സിറ്റി: 2022-2023 വർഷ കാലയളവിൽ കത്തോലിക്കരുടെ ജനസംഖ്യയിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി റിപ്പോർട്ട്. ആഗോള കത്തോലിക്കാ ജനസംഖ്യയിൽ 1.15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022 ൽ ഏകദേശം 1.39 ബില്യൺ കത്തോലിക്കരിൽ നിന്ന് 2023 ൽ 1.406 ബില്യണായി വർധിച്ചു. ലോകമെമ്പാടുമുള്ള കത്തോലിക്കർ, സമർപ്പിതരായ മതവിശ്വാസികൾ, പുരോഹിതന്മാർ, ബിഷപ്പുമാർ തുടങ്ങിയവരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്ന വത്തിക്കാന്റെ സെൻട്രൽ ഓഫീസ് ഓഫ് ചർച്ച് സ്റ്റാറ്റിസ്റ്റിക്സാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്.
ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ 3.31 ശതമാനം വർധിച്ച് 272 ദശലക്ഷത്തിൽ നിന്ന് 281 ദശലക്ഷമായി എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള ഭൂഖണ്ഡവും തെക്കേ അമേരിക്കയാണ്. ലോകത്തിന്റെ ആകെ കത്തോലിക്ക ജനസംഖ്യയുടെ 47.8 ശതമാനം വരും ഇത്.
ഏഷ്യയിൽ 2022 നും 2023 നും ഇടയിൽ കത്തോലിക്കാ ജനസംഖ്യ 0.6 ശതമാനം വർധിച്ചു. ലോകത്തിലെ മൊത്തം കത്തോലിക്കരുടെ 11 ശതമാനം മാത്രമേ ഈ മേഖല പ്രതിനിധീകരിക്കുന്നുള്ളൂവെങ്കിലും ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഗണ്യമായ സാന്നിധ്യമുണ്ട്. ഫിലിപ്പീൻസിൽ 93 ദശലക്ഷം കത്തോലിക്കരും ഇന്ത്യയിൽ 23 ദശലക്ഷവും ഉണ്ട്. 2022നെ അപേക്ഷിച്ച് 2023ൽ ഓഷ്യാനിയയിൽ കത്തോലിക്കാ ജനസംഖ്യയിൽ 1.9 ശതമാനം വർധനവ് ഉണ്ടായി.
2022 നും 2023 നും ഇടയിൽ ആഗോളതലത്തിൽ ബിഷപ്പുമാരുടെ എണ്ണത്തിലും 1.4 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 2022 ൽ 5353 ആയിരുന്നത് 2023 ൽ 5430 ആയി. മൊത്തം ബിഷപ്പുമാരുടെ എണ്ണവും വർധിച്ചു. ഓഷ്യാനിയ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ വളർച്ച ഉണ്ടായിട്ടുണ്ട്.
ആഗോളതലത്തിൽ കത്തോലിക്കാ സഭയിൽ പുരോഹിതന്മാരുടെ എണ്ണത്തിൽ 0.2 ശതമാനം കുറവ് രേഖപ്പെടുത്തി. 2022 ൽ 407730 പുരോഹിതന്മാരിൽ നിന്ന് 2023 ൽ 406996 ആയി. ആഫ്രിക്കയിലും ഏഷ്യയിലും, പുരോഹിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ 2.7 ശതമനവും ഏഷ്യയിൽ 1.6 ശതമാനവും വർധനവ് ഉണ്ട്. 2022 നും 2023 നും ഇടയിൽ സമർപ്പിതരായ വൈദികരുടെയും സന്യാസിനികളുടെയും എണ്ണത്തിൽ 1.6 ശതമാനം കുറവ് ഉണ്ടായി. ഇതിൽ 599228 ൽ നിന്ന് 589423 ആയി കുറഞ്ഞു.
ഈ കാലയളവിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണം 1.8 ശതമാനം കുറഞ്ഞു, 108,481 ൽ നിന്ന് 106,495 ആയി കുറഞ്ഞു. ഈ കുറവ് പ്രധാനമായും യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവയെ ബാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.