സിഡ്നി: നോവലില്‍ പീഡോഫീലിയെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ എഴുത്തുകാരി അറസ്റ്റില്‍. ടോറിവുഡ്സ് എന്ന തൂലികാനാമത്തില്‍ എഴുതുന്ന ഓസ്ട്രേലിയന്‍ എഴുത്തുകാരി ലോറന്‍ ടെസോലിന്‍ മസ്ട്രോസയാണ് വായനക്കാരുടെ
ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
ടെസോലിന്റെ 'ഡാഡീസ് ലിറ്റില്‍ ടോയ്' എന്ന പേരിലുള്ള പുസ്തകത്തില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമാകുകയും പുസ്തകത്തേക്കുറിച്ച് ന്യൂ സൗത്ത് വേല്‍സ് പൊലീസിന് നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സിഡ്‌നിക്ക് സമീപത്തെ ക്വാക്കേഴ്‌സ് ഹില്ലിലെ വീട്ടില്‍ നിന്നാണ് ടെസോലിനെ അറസ്റ്റ് ചെയ്തത്.
18 വയസുകാരിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധമാണ് ഇറോട്ടിക് ഫിക്ഷന്‍ നോവലായ 'ഡാഡീസ് ലിറ്റില്‍ ടോയി'യില്‍ പ്രതിപാദിക്കുന്നത്. പെണ്‍കുട്ടിക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ അവളോട് തനിക്കുണ്ടാകുന്ന താല്‍പര്യത്തേക്കുറിച്ച് പുസ്തകത്തിലെ ആണ്‍കഥാപാത്രം സംസാരിക്കുന്നത് നോവലിലുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
33 കാരിയായ ലോറന്‍ ടെസോലിന്‍ മസ്ട്രോസ ക്രിസ്ത്യന്‍ ചാരിറ്റി മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് കൂടിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ എഴുത്തുകാരി തന്റെ ലിങ്ക്ഡ്ഇന്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തു. വിവാദമായ പുസ്തകം ആമസോണ്‍, ഗുഡ്റീഡ്സ് എന്നി വെബ്സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.