'സമാധാനം വേണം, യുദ്ധം അവസാനിപ്പിക്കണം'; ഹമാസിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് പാലസ്തീനികൾ

'സമാധാനം വേണം, യുദ്ധം അവസാനിപ്പിക്കണം'; ഹമാസിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് പാലസ്തീനികൾ

ഗാസ സിറ്റി : ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ഗാസയിലെ തെരുവുകൾ. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് രണ്ട് ദിവസങ്ങളിലായി പ്രകടനങ്ങൾ നടന്നത്. രണ്ടാം ദിനം നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പാലസ്തീനികളാണ് വടക്കൻ ഗാസയിലെ തെരുവുകളിൽ ഹമാസിനെതിരെ പ്രതിഷേധിച്ചത്. നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കൾ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം വൈകീട്ട് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിലും ഫോട്ടോകളിലും നൂറുകണക്കിന് പ്രതിഷേധക്കാർ, “യുദ്ധം നിർത്തുക”, “നമുക്ക് സമാധാനത്തോടെ ജീവിക്കണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ബാനറുകൾ പിടിച്ച് ഹമാസ് പുറത്തുപോവുക ” എന്നും “ഹമാസ് ഭീകരർ” എന്നും ആക്രോശിക്കുന്നത് കാണാം.

പ്രതിഷേധത്തിന് പിന്നാലെ മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് തീവ്രവാദികൾ പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും പലരെയും ആക്രമിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാലസ്തീൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും പിന്നീട് എതിരാളികളെ രാജ്യദ്രോഹികളാണെന്ന് ആരോപിച്ച് പുറത്താക്കുകയും ചെയ്ത ശേഷം 2007 മുതൽ ഹമാസ് ഗാസ ഭരിക്കുകയായിരുന്നു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ ഭീകര ഗ്രൂപ്പിനെതിരായ ജനരോഷം വർധിച്ചുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.