ന്യൂഡല്‍ഹി: സൈന്യത്തിനായി 156 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കരസേനയ്ക്കും വ്യോമസേനയ്ക്കുമാണ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അനുമതി നല്‍കുക. എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് ഡ്രോണുകള്‍ ആക്രമിക്കാനും മിസൈലുകള്‍ വഹിക്കാനും ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്.
45,000 കോടി ചെലവഴിച്ച് 156 ഹെലികോപ്റ്ററുകള്‍ വാങ്ങും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ടെന്‍ഡര്‍ ലഭിച്ചിരുന്നു. ഇന്ത്യയില്‍ വികസിപ്പിച്ച 5000 മീറ്റര്‍ ഉയരത്തില്‍ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ഏക അറ്റോക് ഹെലികോപ്റ്ററായ പ്രചന്ദാണ് സേനകള്‍ക്കായി വാങ്ങാന്‍ പദ്ധതിയിടുന്നത്.
ആക്രമണത്തിന് സാധ്യതയുള്ള ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഇവ സഹായകമാകും. വാങ്ങുന്ന 156 ഹെലികോപ്റ്ററുകളില്‍ 96 എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കുമാണ്.
സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവ വിന്യസിക്കാന്‍ കഴിയും. ഇത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യന്‍ സേനയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇത് വ്യോമസേനയ്ക്ക് സുപ്രധാന ചുവടുവയ്പ്പ് ആയിരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.