വാഷിങ്ടണ്‍: ബഹിരാകാശത്ത് നിന്നും നോക്കുമ്പോള്‍ ഇന്ത്യ അത്ഭുതമാണെന്ന് സുനിത വില്യംസ്. ഹിമാലയത്തിന് മുകളിലൂടെ കടന്നുപോയപ്പോള്‍ കണ്ടത് അവിസ്മരണീയമായ കാഴ്ചകളായിരുന്നു. ഒന്‍പത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങള്‍ ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോള്‍ ബുച്ച് വില്‍മോറിന് അവിശ്വസനീയമായ ഏതാനും ചിത്രങ്ങള്‍ ലഭിച്ചു. തികച്ചും അത്ഭുതകരം എന്നാണ് ഇന്ത്യയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുനിത വില്യംസ് മറുപടി നല്‍കിയത്. ഇന്ത്യന്‍ ഭൂപ്രകൃതിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. ഗുജറാത്ത് തീരപ്രദേശത്തെ മത്സ്യബന്ധന കപ്പലുകളുടെ കാഴ്ചയും സുന്ദരമാണെന്ന് അവര്‍ പറഞ്ഞു. രാത്രിയിലെ നഗരങ്ങളുടെ വെളിച്ചം വളരെ ആകര്‍ഷണീയമാണ്.
ബഹിരാകാശ വാഹനമായ സ്റ്റാര്‍ലൈനറില്‍ ഇനിയും പറക്കുമെന്ന് സുനിത വില്യംസും ബുച്ച്മോറും പറഞ്ഞിരുന്നു. കഴിഞ്ഞ യാത്രയില്‍ നേരിട്ട പ്രതിസന്ധികള്‍ പരിഹരിക്കും. ഇതാദ്യമായാണ് യാത്രക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുന്നത്. യാത്രകള്‍ക്ക് തയ്യാറാണ്. എന്നാല്‍ ചില പോരായ്മകള്‍ പരിഹരിക്കപ്പെടാനുണ്ട്. സ്റ്റാര്‍ലൈനര്‍ വളരെ കാര്യശേഷിയുള്ള ബഹിരാകാശ വാഹനമാണ്. അത് ഭാവിയില്‍ ഗവേഷണങ്ങള്‍ക്ക് കരുത്ത് പകരുമെന്നും സുനിത വില്യംസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.