കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും വിശുദ്ധ കുരിശിനെയും മറ്റ് ക്രൈസ്തവ ചിഹ്നങ്ങളെയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയെ അനുകൂലിക്കുകയും അതേസമയം മുനമ്പം ജനതയുടെ നിലനില്‍പിനായി പോരാട്ടത്തെ അവഗണിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ വ്യാപക പ്രതിഷേധം.
മുനമ്പം പ്രദേശം ഉള്‍പ്പെടുന്ന എറണാകുളം എംപി ഹൈബി ഈഡനെതിരെ നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റര്‍. 'വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട' എന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍.
സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി സമരം നടത്തുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയും അവിടെ വേട്ടക്കാരുടെ സ്ഥാനത്ത് നില്‍ക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഹൈബി ഈഡനെതിരായ ശക്തമായ പ്രതിഷേധമാണ് അദേഹത്തിന്റെ ഓഫീസ് പരിസരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.
'ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരെയും വിധിയെഴുതും. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ, ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തു വയ്ക്കും. വഖഫ് ബില്ലിനെ നിങ്ങള്‍ എതിര്‍ത്താലും ജയിച്ചെന്നു കരുതേണ്ട. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനകളും ദൈവം കാണാതിരിക്കില്ല' - എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.
ചിത്രീകരണത്തിലൂടെയും ഡയലോഗുകളിലൂടെയും ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഡീന്‍ കുര്യാക്കോസിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
കേരളം ഇപ്പോള്‍ നേരിടുന്ന ഏക നീറുന്ന പ്രശ്നം എന്ന നിലയില്‍ താന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കാര്യം ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയത്. ഹൈബി ഈഡനും എമ്പുരാനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.