ടോക്കിയോ: മ്യാന്‍മറിന് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ക്യുഷു മേഖലയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7:34 ന് 6.0 തീവ്രത രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ക്യുഷു ദ്വീപാണ്.
ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി ഇതുവരെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ജപ്പാനിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ക്യുഷു. ഇവിടം ഭൂകമ്പത്തിന് പേരുകേട്ടതാണെന്നാണ് വിവരം.
ഭൂചലന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും തയ്യാറായിരിക്കാനും പ്രാദേശിക ഭരണകൂടം പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.