കണ്ണീരായി ടീനയും അഖിലും, അപകടം ജൂണില്‍ വിവാഹം നടക്കാനിരിക്കെ
റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ച് പേര്‍ മരിച്ചു. അഖില്‍ അലക്സ്(27), ടീന (26) എന്നിവരാണ് മരണപ്പെട്ട മലയാളികളായ നഴ്സുമാര്‍. അപകടത്തില്‍ മരിച്ച മറ്റ് മൂന്ന് പേര്‍ സൗദി പൗരന്മാരാണെന്നാണ് സൂചന.
വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ കത്തി കരിഞ്ഞ നിലയിലാണ്.
വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കുന്നേല്‍ ബൈജു, നിസി ദമ്പതികളുടെ മകളാണ് മരിച്ച ടീന. അമ്പലവയല്‍ ഇളയിടത്ത് മഠത്തില്‍ അലക്‌സിന്റെ മകനാണ് അഖില്‍. ടീനയും അഖില്‍ അലക്‌സും തമ്മിലുള്ള വിവാഹം ജൂണ്‍ 16 ന് നടത്താനിരിക്കെയാണ് അപകടം. കല്യാണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഇവര്‍ നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മദീനയിലെ കാര്‍ഡിയാക്‌സ് സെന്ററില്‍ നിന്ന് അല്‍ ഉല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഇവര്‍. അല്‍ ഉലയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.