റോം : തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് റോം സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ഏപ്രിൽ 18 മുതൽ 20 വരെ അദേഹം റോമില്‍ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ വാര തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള വൈസ് പ്രസിഡന്റിന്റെ തീരുമാനമായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്. സന്ദർശനം സ്ഥിരീകരിക്കുന്ന കത്തിടപാടുകൾ കണ്ടതായും എന്നാൽ പരിപാടികളിൽ മാറ്റം വരാമെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി.
നിരീശ്വരവാദിയില്‍ നിന്ന് 35-ാം വയസില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് എത്തപ്പെട്ട വ്യക്തിയാണ് ജെ. ഡി വാന്‍സ്. മുത്തശിയുടെ അചഞ്ചലമായ ദൈവ വിശ്വാസമാണ് തന്നെ പ്രചോദിപ്പിച്ചിട്ടുള്ളതെന്ന് ഒരു ലേഖനത്തില്‍ വാന്‍സ് എഴുതിയിട്ടുണ്ട്.
'മാമ' എന്ന താന്‍ വിളിക്കുന്ന മുത്തശിയിലൂടെയാണ് ക്രിസ്തുവിനെ അറിയുന്നത്. നിരുപാധികം ക്ഷമിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള വിശ്വാസം തന്നെ ഏറെ സ്വാധീനിച്ചു. 'തന്റെ മക്കളോട് ക്ഷമയോടെ പെരുമാറണമെന്നും കോപം നിയന്ത്രിക്കണമെന്നും വരുമാനത്തിനും അന്തസിനും മുകളിലായി കുടുംബത്തെ വിലമതിക്കണമെന്നും തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കണമെന്നും ഞാന്‍ ക്രിസ്തു വിശ്വാസത്തിലൂടെ മനസിലാക്കിയെന്ന് വാൻസ് പറഞ്ഞിട്ടുണ്ട്. അങ്ങനെ തന്റെ 35 മത്തെ വയസിലാണ് വാൻസ് മാമ്മോദീസ സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.