വിദേശ മിഷനറിമാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ചൈന

വിദേശ മിഷനറിമാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ചൈന

ബീജിങ് : വിദേശ മിഷനറി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന കർശനമായ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തി ചൈന. ചൈനീസ് സർക്കാരിന്റെ ക്ഷണമില്ലാതെ വിദേശത്ത് നിന്നുള്ള പുരോഹിതന്മാർ ചൈനീസ് ജനതയുടെ മതപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വിലക്കുന്നടക്കമുള്ള നിയന്ത്രണങ്ങളാണ് ചൈന ഏർപ്പടുത്തിയത്. മെയ് ഒന്ന് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ശാഖയായ നാഷണല്‍ റിലീജിയസ് അഫയേഴ്സ് അഡ്മിനിസ്ട്രേഷനാണ് രാജ്യത്ത് മതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിദേശ പൗരന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉത്തരവ് പ്രസിദ്ധീകരിച്ചത്. ‘പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ വിദേശികളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് ഗവണ്‍മെന്റ് അംഗീകൃത ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് ചൈനീസ് വൈദികര്‍ മാത്രമേ നേതൃത്വം നല്‍കാവൂ എന്നും വ്യവസ്ഥ ചെയ്യുന്നു. വൈദികരുടെ പ്രസംഗത്തിന്റെ ഉള്ളടക്കം ‘ചൈനയുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല’ എന്ന അംഗീകാരവും നേടിയിരിക്കണം.

രാജ്യത്ത് താമസിക്കുന്ന ചൈനീസ് ഇതര പൗരന്മാര്‍ മതസംഘടനകള്‍ സ്ഥാപിക്കുന്നതും അംഗീകാരമില്ലാതെ പ്രസംഗിക്കുന്നതും മതപാഠശാലകള്‍ സ്ഥാപിക്കുന്നതും മതഗ്രന്ഥങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും മതപരമായ സംഭാവനകള്‍ സ്വീകരിക്കുന്നതും മതാനുയായികളായി ചൈനീസ് പൗരന്മാരെ സ്വീകരിക്കുന്നതും പുതിയ ചട്ടങ്ങൾ കര്‍ശനമായി വിലക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.