തിരുവനന്തപുരം:
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി എം ബി രാജേഷ്. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. നഗരങ്ങളില്‍ 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനില്‍ 21344 ഉം ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ട്.
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. നഗരങ്ങളില്‍ 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനില്‍ 21344 ഉം ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്. വിവാഹ രജിസ്‌ട്രേഷന് നഗരസഭാ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നില്ല. പ്രവാസികള്‍ക്ക് മാത്രമല്ല, നാട്ടില്‍ ജീവിക്കുന്നവര്‍ക്കും ഈ സേവനം ഏറെ പ്രയോജനപ്രദമാണ്. ഇതുള്‍പ്പെടെയുള്ള കെ സ്മാര്‍ട്ട് സേവനങ്ങളാണ് ഏപ്രില്‍ 10 മുതല്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. കെ സ്മാര്‍ട്ടിലൂടെ കേരളം ഡബിള്‍ സ്മാര്‍ട്ടാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.