റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. 2025 ജൂണ്‍ പകുതി വരെ ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ നല്‍കില്ല.
ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, അള്‍ജീരിയ, ബംഗ്ലാദേശ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, ഈജിപ്ത്, എത്യോപ്യ, പാകിസ്ഥാന്‍, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നത്.
ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ വ്യക്തികള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കനത്ത ചൂടും രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകരുടെ എണ്ണവും മൂലമുണ്ടായ തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടാകുന്നത് പതിവായ സാഹചര്യത്തില്‍ അത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഈ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.