ബെയ്ജിങ്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
വ്യാപാരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പരസ്യ പ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയിലും ചൈന പരാതി നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. ചര്‍ച്ചയ്ക്ക് യുഎസ് ഒരുക്കമാണെങ്കില്‍ ചൈനയുടെ വാതിലുകള്‍ എല്ലായ്പോഴും തുറന്നുകിടക്കും. പക്ഷേ ചര്‍ച്ചകള്‍ പരസ്പര ബഹുമാനവും സമത്വവും മുന്‍നിര്‍ത്തിയുള്ളതാകണം. സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മാര്‍ഗങ്ങളല്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹീ യോങ് ക്വിയാന്‍ ്‌വ്യക്തമാക്കി. വ്യാപാരയുദ്ധത്തിനായി യുഎസ് ശഠിക്കുകയാണെങ്കില്‍ ചൈനയും അതേ നിലപാട് സ്വീകരിക്കുമെന്നും യോങ് ക്വിയാന്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഏറ്റവും പുതിയ നടപടി ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളലിന്റെ ആഴം കൂട്ടിയിരിക്കുകയാണ്. ചുങ്കം ഏര്‍പ്പെടുത്തുന്നതില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും 90 ദിവസത്തേക്ക് ഇളവനുവദിച്ചപ്പോള്‍ ചൈനയെ ട്രംപ് ഒഴിവാക്കിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.