വത്തിക്കാൻ സീറ്റി: സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദർശനം. വ്യാഴാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ വീണ്ടും സാന്താ മാർത്തയിൽ നിന്നും പുറത്തുവന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുറച്ച് സമയം ചെലവഴിക്കുകയും വിശുദ്ധ പയസ് പത്താമന്റെ ശവകുടീരത്തിൽ പ്രാർഥിക്കുകയും ചെയ്തത്.
സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ വീഡിയോ ദൃശ്യങ്ങളില്‍ തന്റെ പതിവ് വേഷമല്ല പാപ്പ ധരിച്ചിരിക്കുന്നത്. വെളുത്ത കസോക്കും തൊപ്പിയും ഇല്ലാതെ ഇരുണ്ട പാന്റും വരയുള്ള ഷാളും ധരിച്ചാണ് ബസിലിക്കയിലേക്ക് വീല്‍ ചെയറിൽ പാപ്പ എത്തിയത്.
പാപ്പയുടെ സന്ദർശനം ഹ്രസ്വമായിരുന്നെങ്കിലും, ബസിലിക്കയിലെ പാപ്പ സന്ദർശനം നടത്തിയെന്ന വാർത്ത പെട്ടെന്ന് പ്രചരിച്ചു. പാപ്പയുടെ അനുഗ്രഹം സ്വീകരിക്കാൻ കുട്ടികൾ അടുത്തെത്തി. ജൂബിലിക്കായി റോം സന്ദർശിക്കുന്ന തീർഥാടകരും പാപ്പയെ കാണാൻ മുന്നോട്ടെത്തി.
രോഗികളുടെ ജൂബിലി ആഘോഷത്തിനായി 20,000 വിശ്വാസികൾ ഒത്തുകൂടിയ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വീൽചെയറിൽ മാർപാപ്പ അപ്രതീക്ഷിതമായി ഏപ്രിൽ ആറിന് സന്ദർശനം നടത്തിയിരുന്നു.
അഞ്ചാഴ്ചത്തെ ചികിത്സ കഴിഞ്ഞ് മാര്‍ച്ച് 23 നാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ആശങ്കാജനകമായ നാളുകള്‍ക്ക് ശേഷം ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.