മാനന്തവാടി: യുവജനങ്ങളുടെ സമഗ്ര വളര്‍ച്ചക്കും ഭാവിയുടെ ദിശാ നിര്‍ണയത്തിനുമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ മെയ് 14, 15, 16 തിയതികളില്‍ നടത്തപ്പെടുന്ന യൂത്ത് സിനഡ് 2025 ന്റെ ലോഗോ മാനന്തവാടി രൂപത ബിഷപ്‌സ് ഹൗസില്‍ നടന്ന യോഗത്തില്‍ രൂപത വികാരി ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ പ്രകാശനം ചെയ്തു.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, സംസ്ഥാന സെനറ്റ് അംഗം അമല്‍ഡ തൂപ്പുകര, രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍, രൂപത ട്രഷര്‍ നവീന്‍ പുലകുടിയില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്.എച്ച്, സിന്‍ഡിക്കേറ്റ് അംഗമായ ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍, മാനന്തവാടി മേഖല പ്രസിഡന്റ് ആല്‍ബിന്‍ കുഴിഞ്ഞാലില്‍കരോട്ടില്‍, കെ.സി.വൈ.എം അംഗങ്ങളായ റോസ്മരിയ കപ്പിലുമാക്കല്‍, അമ്പിളി സണ്ണി കുറുമ്പാലക്കാട്ട്, ശരത് മോണോത്ത്, ജൂഡ് പാരിപ്പള്ളില്‍ തുടങ്ങിയവര്‍പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.