കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; കമ്പനി പൂര്‍ണമായി നശിച്ചു

കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; കമ്പനി പൂര്‍ണമായി നശിച്ചു

കീവ്: ഉക്രെയ്നിലെ കീവില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെ റഷ്യന്‍ മിസൈല്‍ പതിച്ചതായി ഇന്ത്യൻ എംബസി. റഷ്യ ഇന്ത്യയെ മനപൂര്‍വം ഉന്നംവെക്കുകയാണെന്ന് ഉക്രെയ്നിലെ ഇന്ത്യന്‍ എംബസി പറഞ്ഞു. ഇന്ത്യയുമായി നല്ല സൗഹൃദ ബന്ധം അവകാശപ്പെടുന്ന റഷ്യ ഉക്രെയ്‌നിലെ ഇന്ത്യൻ ബിസിനസുകളെ മനപൂർവം ലക്ഷ്യമിട്ടാണ് മിസൈലാക്രമണം നടത്തിയതെന്ന് ഉക്രെയ്‌ൻ എംബസി പങ്കുവച്ച എക്‌സ് പോസ്റ്റില്‍ പറയുന്നു.

"ഇന്ത്യയുമായി നല്ല സൗഹൃദം അവകാശപ്പെടുന്ന മോസ്കോ ഇന്ത്യൻ ബിസിനസുകളെ മനപൂർവം ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ അവര്‍ നശിപ്പിക്കുന്നു, ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ല"- ഉക്രെയ്‌നിലെ അംബാസഡർ മാർട്ടിൻ ഹാരിസ് പറഞ്ഞു.

ഉക്രെയ്‌നിലെ വലിയ ഫാര്‍മ കമ്പനികളിലൊന്നായ കുസും ഹെൽത്ത് കെയറാണ് പൂർണമായും തകര്‍ന്നത്. ഇന്ത്യന്‍ പൗരനായ രാജീവ് ഗുപ്ത എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഉക്രെയ്ൻ, മോൾഡോവ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ കെനിയ, ഐവറി കോസ്റ്റ്, ബെനിൻ, ബുർക്കിന ഫാസോ, എത്യോപ്യ, നൈജർ, കാമറൂൺ, മാലി, ടാൻസാനിയ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനിയാണ് കുസും ഹെൽത്ത് കെയർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.