വാഷിങ്ടണ്‍: ഇന്ത്യന്‍ ടെക്കിയെ അമേരിക്കന്‍ പൊലീസ് വെടിവച്ചു കൊന്നു. തെലങ്കാന സ്വദേശി മുഹമ്മദ് നിസാമുദ്ദീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്.
കൂടെ താമസിച്ചിരുന്നയാളെ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് യുഎസ് പൊലീസ് അറിയിച്ചു. എന്നാല്‍ വംശീയ വിവേചനം ഉണ്ടായെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഈ മാസം മൂന്നിനാണ് മുഹമ്മദ് നിസാമുദ്ദീനെ പൊലീസ് വെടി വയ്ക്കുന്നത്. ഒപ്പം താമസിക്കുന്നയാളെ കുത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കുത്തേറ്റയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് വെടിവച്ചത്.
പരിക്കേറ്റ നിസാമുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. നിസാമുദ്ദീന്റെ കുത്തേറ്റയാള്‍ ഇപ്പോഴും ചികിത്സയിലാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സംഭവത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പൊലീസ് വ്യക്തമാക്കി.
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ നിസാമുദ്ദീന്‍ സാന്താക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സാന്താക്ലാരയിലെ ആശുപത്രിയിലാണ് നിസാമുദ്ദീന്റെ മൃതദേഹം ഇപ്പോഴുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
മരണത്തെക്കുറിച്ചും മറ്റ് ആരോപണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.