'പ്രിയപ്പെട്ട ലാലേട്ടന്'; മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയുമായി മോഹന്‍ലാല്‍

'പ്രിയപ്പെട്ട ലാലേട്ടന്'; മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയുമായി മോഹന്‍ലാല്‍

കോഴിക്കോട്: മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ഓട്ടോഗ്രാഫ് സമ്മാനിച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി.

അര്‍ജന്റീനയുടെ നീലയും വെള്ളയും കളറുള്ള ജേഴ്‌സിയില്‍ മെസി ഓട്ടോഗ്രാഫ് എഴുതുന്ന വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്‌സിയുമായി മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രവും വീഡിയോയിലുണ്ട്.'പ്രിയപ്പെട്ട ലാലേട്ടന്' എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്.

'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനില്‍ക്കും. ഇന്ന്, ആ നിമിഷങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവിച്ചു. സമ്മാനം അഴിച്ചപ്പോള്‍ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസം തന്നെ, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്സി. എന്റെ പേര് അദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു.

മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാള്‍ക്ക്, കളിക്കളത്തിലെ അദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി' -മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.