ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. എ ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. എ ആളൂര്‍ അന്തരിച്ചു

കൊച്ചി: പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്കായി കോടതികളില്‍ ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ അന്തരിച്ചു. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്. തൃശൂര്‍ സ്വദേശിയാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആളൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിച്ചു.

ഗോവിന്ദച്ചാമി കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലക്കേസ്, കൂടത്തായി ജോളി കേസ്, ഇലന്തൂര്‍ നരബലി കേസ് തുടങ്ങി സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍. പാലക്കാട് നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് വേണ്ടിയായിരുന്നു അദേഹം അവസാനമായി കോടതിയില്‍ ഹാജരായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.