ജോസഫ് വിഭാഗവുമായി സീറ്റ് ധാരണയിലേക്ക്; ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം

ജോസഫ് വിഭാഗവുമായി സീറ്റ് ധാരണയിലേക്ക്;  ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം

തിരുവനന്തപുരം: യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്. 12 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്ന ജോസഫ് ഗ്രൂപ്പ് 11 സീറ്റുകളിലേക്ക് എത്തിയതാണ് ചര്‍ച്ച എളുപ്പമാക്കിയത്. ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇതു സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളുണ്ടാകും. ഇതോടെ ബിജെപിയുമായി നടത്തി വന്ന രഹസ്യ ചര്‍ച്ചകളില്‍ നിന്നും പാര്‍ട്ടി പിന്‍മാറി.

പന്ത്രണ്ടില്‍ നിന്ന് പതിനൊന്നിലെത്തിയ ജോസഫിനെ 10 സീറ്റുകള്‍ നല്‍കി തൃപ്തിപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്. മൂവാറ്റുപുഴ സീറ്റ് വേണ്ടന്നുവച്ച ജോസഫ് വിഭാഗം കോട്ടയം ജില്ലയില്‍ പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ കോണ്‍ഗ്രസിന് വിട്ട് കൊടുക്കാമെന്നും അറിയിച്ചു. ഇതില്‍ ഏത് വേണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. പകരം സീറ്റ് വേണമെന്ന നിബന്ധന കേരള കോണ്‍ഗ്രസ് വച്ചേക്കില്ല.

കേരള കോണ്‍ഗ്രസിന് നാല് സീറ്റ് കോട്ടയം ജില്ലയില്‍ വേണമെന്ന നിര്‍ബന്ധത്തിന് പുറത്തായിരുന്നു ചര്‍ച്ചകള്‍ വഴിമുട്ടി നിന്നത്. ഇപ്പോള്‍ ഈ നിലപാടില്‍ അല്‍പ്പം അയവ് വരുത്തിയിട്ടുണ്ട്. ഓരോ കക്ഷിയും എത്ര സീറ്റില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രകടന പത്രിക സംബന്ധിച്ച ചര്‍ച്ചയും യുഡിഎഫ് യോഗത്തില്‍ ഉണ്ടാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.