വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിന് 'പാത്ത് ടു പീസ് ഫൗണ്ടേഷന്' അവാർഡ്. വത്തിക്കാനെ പ്രതിനിധീകരിച്ച് ആഗോള തലത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
ലോകത്ത് നീതി പ്രോത്സാഹിപ്പിക്കുന്നതിനായി മാർപാപ്പയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിന് വേണ്ടിയാണ് താൻ പാത്ത് ടു പീസ് ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ചതെന്ന് കർദിനാൾ പറഞ്ഞു. ഈ വർഷത്തെ പാത്ത് ടു പീസ് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അവാർഡ് തനിക്ക് മാത്രമല്ലെന്നും വത്തിക്കാനും എല്ലാറ്റിനുമുപരി ലോകത്തിലെ സമാധാനത്തിനും നീതിക്കും വേണ്ടി മുന്നോട്ട് പോകുന്നതിനായി റോമൻ സഭയുടെ പാപ്പയ്ക്ക് വേണ്ടിയും അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനും വേണ്ടി ഇത് സ്വീകരിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായിരുന്ന കാലത്ത് അന്നത്തെ ആർച്ച് ബിഷപ്പ് റെനാറ്റോ റാഫേൽ മാർട്ടിനോ 1991ൽ സ്ഥാപിച്ച പുരസ്ക്കാരമാണ് 'പാത്ത് ടു പീസ് ഫൗണ്ടേഷൻ' അവാര്‍ഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.