ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭ സുരേന്ദ്രനെ ഒഴിവാക്കി

 ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു;  ശോഭ സുരേന്ദ്രനെ ഒഴിവാക്കി

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് 16 അംഗ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ആഴ്ച പാര്‍ട്ടിയിലെത്തിയ ഇ.ശ്രീധരന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ ശോഭ സുരേന്ദ്രനെ ഒഴിവാക്കി.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, ഇ.ശ്രീധരന്‍, എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ഗണേശന്‍, കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍. സി.പി രാധാകൃഷ്ണന്‍, സുനില്‍ കുമാര്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.