മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുനാള്‍ ജൂണ്‍ ആറിന്

മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുനാള്‍ ജൂണ്‍ ആറിന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്‍റെ തിരുനാ‌ള്‍ 2025 ജൂണ്‍ ആറ് വെള്ളിയാഴ്ച. തിരുനാള്‍ ദിനത്തില്‍ പാദുവായില്‍ നിന്നും കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്‍റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് വൈകീട്ട് ആറ് മണി മുതല്‍ ജപമാലയും തുടര്‍ന്ന് വിശുദ്ധ അന്തോണീസിന്‍റെ നൊവേനയും ഉണ്ടായിരിക്കും. 

ഏഴ് മണിക്ക് ഫ്രാന്‍സിസ്ക്കന്‍ വൈദികരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാനയും തുടര്‍ന്ന് വര്‍ണശബളമായ മുത്തുക്കുടകളും ഏറ്റികൊണ്ട് വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവലായത്തിന് പുറത്തുകൂടെ മെഴുകുതിരി പ്രദക്ഷിണവും നടക്കും. വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാരീഷ്ഹാളില്‍ നടക്കുന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങള്‍ സമാപിക്കും.

മെല്‍ബണിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ വിശ്വാസികള്‍ ഒരുമിച്ചാണ് വിശുദ്ധ അന്തോണീസിന്‍റെ തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.