കെസിബിസി സമ്മേളനം ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ പിഒസിയില്‍

കെസിബിസി സമ്മേളനം ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ  പിഒസിയില്‍

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും.

മൂന്നിന് രാവിലെ പത്തിന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. 'സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. സാജു ചക്കാലക്കല്‍ ക്ലാസ് നയിക്കും.

ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമ്മേളനത്തില്‍ പിഒസി മലയാളം ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രൊഫ. എം.കെ. സാനുവിന് നല്‍കി കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്യും.

വൈകുന്നേരം അഞ്ചിന് കെസിബിസി സമ്മേളനം ആരംഭിക്കും. 4,5 തിയതികളില്‍ സഭാ നവീകരണത്തെക്കുറിച്ചും ജൂബിലി വര്‍ഷം - 2025 ആഘോഷത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.